ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ നിക്ഷേപകര്‍ക്ക് 49 ലക്ഷം കോടി രൂപ നഷ്ടമായി. ബിറ്റ് കോയിന്, റിപ്പിള് തുടങ്ങിയ ക്രിപ്റ്റോ കറന്‍സിയുടെ ഇടപാടില്‍ ഈ വര്‍ഷം വന്ന നഷ്ടത്തിന്റെ കണക്കാണിത്.
ഭരണകൂടങ്ങളുടെ അനുമതിയില്ലാതെ അനധികൃതമായി ലോകം മുഴുവന്‍ ക്രയവിക്രയം ചെയ്യുന്ന കറന്‍സിയാണ് ക്രിപ്റ്റോ.
ബിറ്റ് കോയിന്, റിപ്പിള്, ലൈറ്റ് കോയിന് തുടങ്ങിയ നൂറിലേറെ ക്രിപ്റ്റോ കറന്‍സികള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇവ നിരോധിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുന്നുണ്ട്.