Kerala

രാജ്യത്തെ പകുതിയോളം എടിഎമ്മുകള്‍ അടച്ചുപൂട്ടും

2019 മാര്‍ച്ച് മാസത്തോടെ രാജ്യത്തുടനീളമുള്ള 1.13 ലക്ഷത്തോളം എടിഎമ്മുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങി എടിഎം സേവനദാതാക്കള്‍. ഇന്ത്യയില്‍ മൊത്തം 2.38 ദശലക്ഷം എടിഎമ്മുകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്.

എടിഎമ്മുകളുടെ പ്രവര്‍ത്തനച്ചിലവ് വര്‍ധിക്കുന്നതാണ് അടച്ചുപൂട്ടല്‍ തീരുമാനത്തിന് കാരണമെന്ന് ആഭ്യന്തര എടിഎം സേവനദാതാക്കളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി അറിയിച്ചു.

ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ നഷ്ടത്തിലായതിനാല്‍ അത്തരം സ്ഥലങ്ങളിലെ എടിഎമ്മുകള്‍ അടച്ചുപൂട്ടാന്‍ സാധ്യത ഏറെയാണ്. ഇത് സാധാരണക്കാരായ ജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top