ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ബുധനാഴ്ച മുതല്‍ പിന്‍വലിക്കാവുന്നത് 20,000 രൂപ മാത്രം. 40,000 രൂപയായിരുന്നു നിലവിലെ പരിധി. ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. എസ്.ബി.ഐ.യുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണ്.
എസ്ബിഐ എടിഎമ്മുകള്‍ വഴി ഇനി ഒരു ദിവസം 20,000 രൂപ മാത്രം
By
October 29, 2018 10:42 am