Kerala

പ്രതിഷേധക്കാര്‍ ഉണ്ടെന്ന് സംശയം; കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനം പോലീസ് തടഞ്ഞു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തി തിരികെ പോകവേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ അകമ്പടി വാഹനം പൊലീസ് പമ്പയില്‍ തടഞ്ഞു. പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് സംഭവമുണ്ടായത്.

സ്വകാര്യ വാഹനത്തിലാണ് കേന്ദ്രമന്ത്രി സഞ്ചരിച്ചിരുന്നത്. അകമ്പടിയായി മറ്റ് രണ്ട് വാഹനങ്ങളും ഉണ്ടായിരുന്നു. ഇതിലൊരു വാഹനമാണ് പൊലീസ് തടഞ്ഞത്. നാമജപ പ്രതിഷേധത്തിനെത്തിയവര്‍ ഈ വാഹനത്തിലുണ്ടെന്ന സംശയത്താലാണ് പൊലീസ് പരിശോധന നടത്തിയത്.

പൊലീസ് നടപടിയില്‍ അരമണിക്കൂറോളം മന്ത്രി ഇവിടെ ചെലവഴിച്ചു. തുടര്‍ന്ന് വിശദീകരണം മന്ത്രി ആവശ്യപ്പെട്ടതോടെ പൊലീസ് മാപ്പെഴുതി നല്‍കി. ഇതിനെ തുടര്‍ന്നാണ് മന്ത്രിയും സംഘവും യാത്രയായത്.

എന്നാല്‍ മന്ത്രിക്ക് മാപ്പെഴുതി നല്‍കിയിട്ടില്ലെന്നാണ് പത്തനംതിട്ട എസ്.പി പ്രതികരണം. വാഹനം തടഞ്ഞതിന്റെ വിശദീകരണം മാത്രമാണ് എഴുതി നല്‍കിയതെന്നും, പൊലീസ് നടപടിയില്‍ അസ്വഭാവികത ഇല്ലെന്നുമാണ് പൊലീസ് വാദം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top