Kerala

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞയാണ് ഇന്ന് പൂര്‍ത്തിയാകുന്നത്.

നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. അതേസമയം, പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അയയുകയാണ്. പ്രതിഷേധ സ്വരങ്ങളില്ല സന്നിധാനത്ത് ഇപ്പോള്‍ ശരണംവിളികള്‍ മാത്രമാണുള്ളത്.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top