സന്നിധാനം: സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. സന്നിധാനത്തേക്ക് കൂടുതല്‍ ബിജെപി നേതാക്കള്‍ എത്തുന്നതിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷ കര്‍ശനമാക്കുന്നത്.
ഇന്നലെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷയ്ക്കായി കൂടുതല്‍ പോലീസ് സന്നിധാനത്തെത്തിയിട്ടുണ്ട്. ധ്രുത കര്‍മ്മസേനയും കമാന്‍ഡോ സംഘവും അവിടെയുണ്ട്. നാവിക സേനയുടെ ഹെലികോപ്റ്റര്‍ ആണ് ആകാശ നിരീക്ഷണം നടത്തുന്നത്.