Breaking News

ശബരിമല വിധി ജനുവരി 22ന് മുന്‍പ് പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ചിന്റെ വിധി ജനുവരി 22ന് മുന്‍പ് പുനപരിശോധിക്കില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി.

ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം പോലുമില്ലെന്നും ഈ സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്നും അയ്യപ്പ ഭക്തരുടെ ദേശീയ സംഘടനയാണ് ഇന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ ബെഞ്ചില്‍ ആവശ്യപ്പെട്ടത്.

ആവശ്യം തള്ളിയ ചീഫ് ജസ്റ്റീസ് ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജനുവരി 22ന് ഭരണഘടനാ ബെഞ്ചിന്റെ മുന്‍പാകെ പറയാന്‍ നിര്‍ദ്ദേശിച്ചു. ഭരണഘടനാ ബെഞ്ചിന് മാത്രമേ വിധി പുനപരിശോധിക്കാന്‍ കഴിയൂ എന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top