Breaking News

സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം; സന്നിധാനത്ത് പോലീസ് ഇടപെടല്‍ അതിര് കടക്കുന്നുവെന്ന് ഹൈക്കോടതി

സന്നിധാനത്ത് പോലീസ് ഇടപെടല്‍ അതിര് കടക്കുന്നുവെന്ന് ഹൈക്കോടതി. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്തധികാരമെന്നും ഇത്രയും പോലീസ് സന്നിധാനത്ത് എന്തിനെന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിധിയുടെ പേരില്‍അമിത ഇടപെടല്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം.

എ.ജിയെ ഹൈക്കോടതി വിളിച്ചുവരുത്തി. ഉച്ചയ്ക്ക് 1.45ന് എജി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നടപ്പന്തലില്‍ ഭക്തര്‍ വിരിവെയ്ക്കാതിരിക്കാന്‍ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചതെന്നും കോടതി ചോദിച്ചു. നിലയ്ക്കലിലടക്കം ഭക്തര്‍ക്ക് വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ്. കുടിവെളളവും ശുചിമുറിയും ഉറപ്പാക്കണമെന്നും ഇപ്പോഴുള്ള പൊലീസുകാര്‍ ക്രൗഡ് മാനേജ്മെന്റിന് യോഗ്യരാണോ എന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top