Breaking News

ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങളില്ല: ഉദ്യോഗസ്ഥര്‍ക്ക് കണ്ണന്താനത്തിന്റെ ശാസന; കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് കടകംപള്ളി

സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സൗകര്യങ്ങള്‍ ഒരുക്കാത്തതിന് എഡിഎമ്മിനും തഹസില്‍ദാര്‍ക്കും കേന്ദ്രമന്ത്രി ശാസന നല്‍കി. ആവശ്യത്തിന് ശൗചാലയങ്ങള്‍ ഇല്ലാത്ത സാഹചര്യമാണുള്ളത്. വലിയ ശുചിത്വ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. ഭക്തരെ ജയിലിലടയ്ക്കുന്നതിനു പകരം അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാരിന് മറ്റു താല്‍പര്യങ്ങളാണുള്ളതെന്നും കണ്ണന്താനം പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി കേന്ദ്രം നല്‍കിയ 100 കോടി ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകള്‍ തിരിച്ചറിയണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം അനുവദിച്ച 100 കോടിയില്‍ കിട്ടിയത് 18 കോടി മാത്രമാണ്. ആര്‍എസ്എസിനെ ശബരിമല ഏല്‍പ്പിക്കാനാകില്ല. ശബരിമലയില്‍ ആരെയും അഴിഞ്ഞാടന്‍ അനുവദിക്കില്ല. സന്നിധാനത്ത് പ്രതിഷേധിച്ച രാജേഷ് ആര്‍എസ്എസ് നേതാവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top