Breaking News

പ്രതിപക്ഷത്തിൻ്റേത് ഗീബൽസിയൻ തന്ത്രങ്ങൾ; യുഡിഎഫും ബിജെപിയും പ്രവർത്തിക്കുന്നത് സയാമീസ് ഇരട്ടകളെപ്പോലെ: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയും കോൺഗ്രസും ഒരമ്മപെറ്റ മക്കളെപ്പോലെ പിണറായി വിജയൻ സർക്കാറിനെതിരെയുള്ള നുണപ്രചരണങ്ങൾ ആവർത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഒന്നരമാസത്തോളമായി എല്ലാദിവസവും യുഡിഎഫ് നേതാക്കൾ പത്രസമ്മേളനം വിളിച്ച് കള്ളപ്രചരണം നടത്തുന്നു. ഒരു നുണ നൂറുതവണ ആവർത്തിച്ചാൽ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്. അത് ഫാസിസ്റ്റുകളുടെ നയമാണ്. ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സർക്കാരിനെ ചെളിവാരിയെറിയുകയാണ് യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളെപ്പോലെ ചെയ്യുന്നത്.


വളരെ മെച്ചപ്പെട്ട ഭരണമാണ് കേരളത്തിലെ സർക്കാർ കാഴ്ചവെച്ചത്. എന്നാൽ ഈ അടുത്തുവന്ന സ്വർണക്കള്ളക്കടത്ത് കേസ് കേരളത്തിലെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പലഭാഗത്ത് നിന്നും നടന്നുകൊണ്ടിരിക്കുന്നത്.


മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും അപവാദപ്പെടുത്താനുളള ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top