തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ നിന്ന് യുഡിഎഫ് ഓടി ഒളിക്കാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വീഴ്ചകള്‍ മറച്ചുവെക്കാനാണ് യുഡിഎഫ് സഭ സ്തംഭിപ്പിക്കുന്നതെന്നും കടകംപള്ളി ആരോപിച്ചു.
അതേസമയം സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്. പ്രതിഷേധം തുടരും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.