സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കാരാപ്പുഴ കുന്നത്തുകളത്തില്‍ കെ.വി. വിശ്വനാഥന് (63) ജീവനൊടുക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം.സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍നിന്നും ചാടിയാണ് വിശ്വനാഥന് ആത്മഹത്യ ചെയ്തത്.
കെട്ടിടത്തിലെ ഇരുമ്പ് കൈവഴിയിലേക്കാണു വിശ്വനാഥന് വീണത്. ഉടന്‍തന്നെ അത്യാഹിതവിഭാഗത്തിലേക്കു മാറ്റി ചികിത്സനടത്തിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന വിശ്വനാഥന് വ്യാഴാഴ്ചയാണു ജാമ്യത്തിലിറങ്ങിയത്. അന്നുതന്നെ ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. തട്ടിപ്പുകേസില്‍ അറസ്റ്റിലായതോടെ മാനസിക സമ്മര്‍ദത്തിന് കീഴ്പ്പെട്ട വിശ്വനാഥന് മറ്റുള്ളവരുമായി അകല്‍ച്ച പാലിച്ചിരുന്നു.