കൊച്ചി: കൊള്ളപലിശക്കാരന് മഹാരാജന് കോടതി വീണ്ടും ജാമ്യം അനുവദിച്ചു. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് തമിഴ്നാട് സ്വദേശിയായ മഹാരജന്‍ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
500 കോടിരൂപയുടെ പലിശ ഇടപാട് നടത്തി ചെന്നൈയില്‍ നിന്നും കേരളാപൊലീസ് അറസ്റ്റ് ചെയ്ത മഹാരാജന് ആദ്യം ജാമ്യം ലഭിച്ച് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു കേസില്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്.