റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി അമരേിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്ത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ട്രംപ് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താത്തത് എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയുമായി മികച്ച ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എത്രയും വേഗം കൂടിക്കാഴ്ച്ചയ്ക്ക് പ്രസിഡന്റ് ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് സന്ദേശത്തില്‍ അറിയിച്ചു.