Kerala

ശബരിമല അക്രമം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഒക്ടോബര്‍ 17 മുതല്‍ 20 വരെ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കൊല്ലം സ്വദേശിയായ രാജേന്ദ്രന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

രഹ്ന ഫാത്തിമ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിക്കുന്ന ഹര്‍ജിയില്‍ ഐജിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത് എന്നിവര്‍ക്ക് എതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.

അതേസമയം, ശബരിമലയില്‍ പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ബിജെപി നടത്തി വരുന്ന സമരം ശക്തമാക്കുന്നു. ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ നിരാഹാര സമരം ഡി.ജി.പി ഓഫിസിനു മുന്നില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top