Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിഐപി തിരക്ക് ; അമിത് ഷായ്ക്ക് പിന്നാലെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും ഇന്ന് വിമാനമിറങ്ങും

ഉദ്ഘാടനത്തിന് മുമ്പ് ഉദ്ഘാടകനായെത്തിയ അമിത് ഷായ്ക്ക് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിഐപികള്‍ പറന്നിറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി എന്നിവര്‍ ഇന്ന് കണ്ണൂരില്‍ വിമാനമിറങ്ങും. തലശ്ശേരി മാഹി ബൈപ്പാസിന്റെ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനത്തിനായാണ് ഇരുവരും കണ്ണൂരില്‍ എത്തുന്നത്. ഉച്ച തിരിഞ്ഞ് 2.40നാണ് സ്വകാര്യ വിമാനത്തില്‍ കേന്ദ്രമന്ത്രി എത്തുക. പിന്നാലെ 3.20ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ മുഖ്യമന്ത്രിയും ലാന്‍ഡ് ചെയ്യും.

ഉദ്ഘാടനത്തിന് മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിയതും പാര്‍ടി അണികള്‍ ഷായുടെ വരവ് ആഘോഷമാക്കിയതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അല്ല, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനക്കമ്പനിയാണ് ഷായ്ക്ക് വിമാനമിറങ്ങാന്‍ അനുമതി നല്‍കിയതെന്നും കഴിഞ്ഞ ദിവസം കിയാല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഷെഡ്യൂള്‍ഡ് ഫൈ്‌ലറ്റ് ഡിസംബര്‍ ആറിനു ശേഷമാണ് അനുവദിക്കുന്നതെങ്കിലും ലൈസന്‍സ് ലഭിച്ചതിനാല്‍ നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്ക് ആര് അഭ്യര്‍ഥിച്ചാലും കമ്പനിക്ക് അനുമതി നല്‍കാം. ചെലവ് വിമാന കമ്പനികള്‍ വിമാനത്താവള കമ്പനിക്ക് നല്‍കണം. അമിത് ഷായുടെ വിമാനത്തിന് അനുമതി നല്‍കുകയും ആ കമ്പനി ചെലവ് നല്‍കുകയും ചെയ്തു. രണ്ട് നോണ്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ആറുവരെ നോണ്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ ആവശ്യപ്പെടുന്ന എല്ലാ കമ്പനികള്‍ക്കും തുടര്‍ന്നും അനുമതി നല്‍കുമെന്നും ‘കിയാല്‍’ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ഡിസംബര്‍ 9നാണ് വിമാനത്താവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top