ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന് വെളിപ്പെടുത്തലില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ രാജിവെച്ചു. ഒട്ടേറെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ എംജെ അക്ബറിനെതിരെ മീ ടൂ കാമ്പയിനിന്റെ ഭാഗമായി വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് രാജി പ്രഖ്യാപനം.
ആദ്യം ആരോപണം നിഷേധിച്ച അക്ബര്‍, പിന്നീട് തനിക്കെതിരെ ആദ്യം ആരോപണമുന്നയിച്ച മാദ്ധ്യമപ്രവര്‍ത്തക പ്രിയാരമണിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.