Breaking News

മീ ടൂ: പ്രിയ രമണിക്കെതിരായ എംജെ അക്ബറിന്റെ മാനനഷ്ടക്കേസ് തള്ളി

ന്യൂഡൽഹി:മീ ടൂ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് ഡല്‍ഹി കോടതി തള്ളി. പ്രിയ രമണിയെ കുറ്റവിമുക്തയാക്കിയ കോടതി, , ക്രിമിനല്‍ മാനനഷ്ടം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും സ്ത്രീക്ക് തന്റെ പരാതി പറയാന്‍ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സാമൂഹ്യ പദവിയുള്ള ഒരു പുരുഷനും ലൈംഗിക അതിക്രമക്കാരനാകാം. ലൈംഗിക അതിക്രമം സ്ത്രീയുടെ അന്തസും ആത്മവിശ്വാസവും കവര്‍ന്നെടുക്കുന്നു. അവരുടെ അന്തസിന്റെ വിലയില്‍ മറ്റൊരാളുടെ പ്രശസ്തി സംരക്ഷിക്കാനാവില്ല. ലൈംഗിക അതിക്രമവും അവഹേളനവും ഇരയ്ക്കുണ്ടാക്കുന്ന ആഘാതം സമൂഹം മനസിലാക്കണമെന്നും കോടതി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top