ന്യൂഡല്‍ഹി: മീടൂ ആരോപണത്തെ തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെച്ച എം.ജെ. അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചത്. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് അക്ബറുടെ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്യും.
അക്ബറിനെതിരെ ആദ്യം മീടൂ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെയാണ് അക്ബര്‍ മാനനഷ്ട കേസ് നല്‍കിയത്. തനിക്കെതിരെ പ്രിയാ രമണി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നാണ് പരാതിയില്‍ അക്ബര്‍ പറഞ്ഞത്.