Kerala

ഹര്‍ത്താലിന്റെ മറവില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്

ശബരിമല സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്. ഇന്നലെ രാത്രി 12 മണി മുതല്‍ ആരംഭിച്ച് 24 മണിക്കൂര്‍ നേരത്തേക്കാണ് ഹര്‍ത്താല്‍. അഖില ഭാരത ഹിന്ദുപരിഷത്തിന്റെയും ബിജെപിയുടേയും പിന്തുണയാണ് ഹര്‍ത്താലിന്റെ ബലം.

തിരുവനന്തപുരത്തും കോഴിക്കോട്ടും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കുണ്ടായിത്തോട്, മുക്കം, കുന്നമംഗലം എന്നിവിടങ്ങളിലാണ് സ്‌കാനിയ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

തിരുവനന്തപുരത്ത് കല്ലമ്പലത്താണ് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. സംഭവത്തെ തുടര്‍ന്നു കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട കെഎസ്ആര്‍ടിസി, പൊലീസ് അകമ്പടിയുണ്ടെങ്കിലേ സര്‍വ്വീസ് തുടരൂ എന്ന് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top