ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ നല്കിയ മാനനഷ്ടക്കേസില്‍ മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശം. ഫെബ്രുവരി 25നകം ഹാജരാകണമെന്നാണ് ഡല്‍ഹി പാട്യാലഹൗസ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പ്രിയാ രമണിക്ക് സമന്‍സ് അയച്ചു.
‘മീ ടൂ’ ക്യാംപെയിനിലൂടെ തനിക്കെതിരെ പ്രിയാ രമണി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി അക്ബര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.