മി ടൂവില്‍ ആരോപണ വിധേയനായ മുതിര്‍ന്ന പത്രപ്രവര്ത്തകന് സി. ഗൗരിദാസന്‍ നായര്‍ അവധിയില്‍ പ്രവേശിച്ചു. ദ ഹിന്ദു പത്രത്തിന്റെ കേരളത്തിലെ റസിഡന്റ് എഡിറ്ററായി തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു ഗൗരിദാസന്‍.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ യാമിനി നായരാണ് ഗൗരിദാസിന്റെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചത്. 13 വര്‍ഷം മുന്‍പാണ് തനിക്ക് ഇത്തരമൊരു അപമാനം സംഭവിച്ചതെന്നാണ് യാമിനി ബ്ലോഗില്‍ കുറിച്ചത്.
യാമിനിയുടെ മിടു കുറിപ്പിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഹിന്ദുവിന്റെ ചെയര്മാന് എന്‍ റാം ട്വീറ്റില്‍ ആറിയിച്ചു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും രാജിക്കത്ത് നല്കി ഗൗരിദാസ് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.