Latest News

നവകേരള നിര്‍മ്മാണം; മുഖ്യമന്ത്രി യുഎഇയില്‍

നവകേരള നിര്‍മ്മാണത്തിനായി പ്രവാസലോകത്തിന്റെ സഹകരണം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച യുഎഇയിലെത്തി. രാവിലെ ഏഴു മണിയോടെ ഇത്തിഹാദ് വിമാനത്തില്‍ അബുദബിയില്‍ ഇറങ്ങിയ മുഖ്യമന്ത്രിയെ നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.

ഇന്ന് വൈകിട്ട് ദൂസിത് താനി ഹോട്ടലില്‍ ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായ പ്രമുഖരുമായി സംവദിക്കും. വ്യാഴാഴ്ച വൈകിട്ട് എട്ടുമണിക്ക് അബുദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷെയ്ഖ് നഹിയാന്‍ ബിന്‍ മുബാറക് അല്‍ നഹിയാന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ദുബൈയിലും ശനിയാഴ്ച ഷാര്‍ജയിലും ആണ് മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍. 19ന് ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ ഐബിപിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിസിനസ് മീറ്റിംഗിലും തുടര്‍ന്ന് വൈകിട്ട് 7മണിക്ക് ദുബൈ അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒരുക്കുന്ന പൊതുപരിപാടിയിലും സംബന്ധിക്കും. ഇന്നും നാളെയുമാണ് അബുദബിയിലെ പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top