കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറിലേക്ക് പോകും. സ്വദേശമായ തൃശ്ശൂരിലെ മറ്റത്താണ് ബിഷപ്പ് ഉള്ളത്. ഇന്നലെയാണ് പാലാ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായത്.
കേരളത്തില്‍ പ്രവേശിക്കരുത്, രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നീ ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം അനുവദിച്ചത്.