Kerala

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടും; തന്ത്രി കണ്ഠരര് രാജീവരര്

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി യുവതികള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി സന്നിധാനത്തെത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

യുവതികള്‍ ക്ഷേത്രത്തിന് മുന്നില്‍ എത്തിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കുമെന്നും തന്ത്രി നിലപാട് വ്യക്തമാക്കി.

അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ നിലയ്ക്കലും പമ്പയിലും പ്രതിഷേധം ശക്തമാണ്. ഇതിനിടെ ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top