Kerala

നിലയ്ക്കലില്‍ പരക്കെ അക്രമം; വാര്‍ത്താ ചാനലുകളുടെ വാഹനങ്ങള്‍ തകര്‍ത്തു

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ ദേശിയ ചാനലിന്റെ കാര്‍ എറിഞ്ഞ് തകര്‍ത്തു. മാധ്യമ പ്രവര്‍ത്തത്തകര്‍ക്ക് നേരെയും കായ്യേറ്റം ഉണ്ടായി.

മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ്, കൈരളി, റിപ്പോര്‍ട്ടര്‍,  റിപബ്ലിക്, ന്യൂസ് 18 തുടങ്ങിയ ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധികയും സഞ്ചരിച്ച വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാര്‍ത്താസംഘം സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ദ ന്യൂസ് മിനുട്ടിന്റെ റിപ്പോര്‍ട്ടര്‍ സരിത ബാലനെ അക്രമികള്‍ കയ്യേറ്റം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top