Latest News

സല്‍പ്പേര് കളങ്കപ്പെടുത്തി; പ്രിയാരമണിക്കെതിരെ എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി

ന്യൂഡല്‍ഹി: മീടൂ ക്യാമ്പയ്‌നിലൂടെ തനിക്കെതിരെ ആരോപണമുന്നയിച്ച മാദ്ധ്യമപ്രവര്‍ത്തക പ്രിയാരമണിക്കെതിരെ വിദേശകാര്യസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് നല്‍കി. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

തനിക്കെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ ആരോപണം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രിയാരമണി വ്യക്തമായ ലക്ഷ്യത്തോടെ, പകയോടെ അപകീര്‍ത്തിപ്പെടുത്തി. 20 വര്‍ഷം മുന്‍പ് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ അന്ന് അധികൃതരെ സമീപിക്കാതെ ഇപ്പോള്‍ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുകയാണ്. ആരോപണത്തിന് പിന്നില്‍ അജന്‍ഡയുണ്ട്. തന്റെ സല്‍പ്പേര് കളങ്കപ്പെടുത്തി. അതിനാല്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 499, 500 പ്രകാരം ശിക്ഷിക്കണമെന്നാണ് എം.ജെ. അക്ബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ നിയമ പോരാട്ടത്തിന് തയ്യാറാണെന്നും സത്യംമാത്രമാണ് തന്റെ ശക്തിയെന്നും പ്രിയാരമണി പ്രതികരിച്ചു. ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയവയുടെ എഡിറ്ററായിരുന്ന എം.ജെ. അക്ബറിനെതിരെ ആദ്യം പരാതിയുന്നയിച്ച മാദ്ധ്യമപ്രവര്‍ത്തകയാണ് പ്രിയാരമണി. തുടര്‍ന്ന് 12ഓളം വനിതാ മാദ്ധ്യമപ്രവര്‍ത്തകരും അക്ബറിനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top