ആലപ്പുഴ: തുലാവര്‍ഷം എത്തും മുന്‍പേ സംസ്ഥാനത്ത് കനത്തമഴ. ‘തിത്ലി’ ചുഴലിക്കാറ്റിനു ശേഷം തുലാവര്‍ഷം വൈകിയെങ്കിലും മഴയ്ക്കു കുറവുണ്ടായില്ല. ഈ മാസം കേരളത്തില്‍ 25% കൂടുതല്‍ മഴ ലഭിച്ചു.
ശരാശരി 133.9 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 167.9 മില്ലീമീറ്റര്‍ മഴയാണ് ഈ മാസത്തിലെ ആദ്യ 14 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തു ലഭിച്ചത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവുമധികം മഴ351 മില്ലീമീറ്റര്‍. 126 % അധികമഴ. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൊഴികെ അധിക മഴ ലഭിച്ചു.
ഞായര്‍ മുതല്‍ ഇന്നലെ രാവിലെ വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്തത് ആലപ്പുഴ നഗരത്തിലാണ്61.2 മില്ലീമീറ്റര്‍. എറണാകുളം സൗത്തില്‍ 60, ഒറ്റപ്പാലത്ത് 48.2 മില്ലീമീറ്റര്‍ വീതവും മഴ ലഭിച്ചു.