Film News

കൂടെ അഭിനയിക്കുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്തും; മീ ടൂവില്‍ ശക്തമായ നിലപാടുമായി വിശാല്‍

ചെന്നൈ: കേന്ദ്രമന്ത്രിയെപ്പോലും വെട്ടിലാക്കി രാജ്യത്ത് കത്തിപ്പടരുന്ന മീ ടൂ ക്യാമ്പയിനെതിരെ ശക്തമായ നിലപാടുമായി നടനും തമിഴ്‌നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന സണ്ടക്കോഴി 2വിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിശാലിന്റെ പ്രതികരണം.

മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നടി അമല പോളിനുണ്ടായ അനുഭവം വിശദീകരിച്ചു കൊണ്ടാണ് വിശാല്‍നിലപാട് വ്യക്തമാക്കിയത്.

‘ഒരു നൃത്തപരിശീലത്തിനിടെ തനിക്ക് മോശം അനുഭവമുണ്ടായ കാര്യം അമല അപ്പോള്‍ തന്നെ ഞങ്ങളെ അറിയിച്ചു. ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടണമെന്നാവശ്യപ്പെട്ടു കൊണ്ട് ഞാനും കാര്‍ത്തിയും ഉടന്‍ തന്നെ അമലയുടെ സഹായത്തിനെത്തി. ആ സംഭവത്തില്‍ പൊലീസ് ഉടന്‍ നടപടി എടുക്കുകയും ചെയ്തു’

‘എന്റെ കൂടെ അഭിനയിക്കുന്ന എല്ലാ സ്ത്രീകളുടെയും സുരക്ഷ ഉറപ്പു വരുത്തും. നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്, ഞാന്‍ അവര്‍ക്കൊപ്പമാണ്. തനുശ്രീ ദത്ത, ചിന്‍മയി എന്നിവരെ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍ നിങ്ങള്‍അഭിമുഖീകരിക്കുമ്പോള്‍ തങ്ങളെ വിവരമറിയിക്കണം, ചൂഷണം തടയാന്‍ തമിഴ് സിനിമയില്‍ പാനല്‍രൂപീകരിക്കുമെന്നും വിശാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top