അഭിനേതാവും തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിനു മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാന്‍ വിശാല്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്തെന്നും തമിഴ് റോക്കേഴ്സുമായി അദ്ദേഹത്തിന് ഇടപാടുണ്ടെന്നുമാണ് ഒരു വിഭാഗം അംഗങ്ങള്‍ ആരോപിക്കുന്നത്.
നടന് വിശാല്‍ അറസ്റ്റില്‍
By
December 20, 2018 1:50 pm