Kerala

ഫോര്‍ട്ട്‌കൊച്ചിയില്‍ ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച്ച

മട്ടാഞ്ചേരിയില്‍ ക്ഷേത്രം കുത്തിത്തുറന്ന് ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. അമരാവതി ശ്രീഹനുമാന്‍ കോവിലിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. പുലര്‍ച്ചെ 5.30 ഓടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. വലിയ താഴുകള്‍ അതിവിദഗ്ധമായി തുറന്നാണ് കവര്‍ച്ച.

രാത്രി 12 മണിവരെ ക്ഷേത്രത്തില്‍ ആളുണ്ടായിരുന്നതിനാല്‍ രാത്രി 12ന് ശേഷമാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം ഫോര്‍ട്ടു കൊച്ചി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നര മാസത്തെ ഭണ്ഡാരപ്പണമാണ് നഷ്ടമായിരിക്കുന്നത്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top