Kerala

ആരോപണങ്ങള്‍ വ്യാജം ; നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍

താന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍. തനിക്കെതിരായ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് അക്ബര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം,? പ്രസ്താവനയില്‍ രാജിവയ്ക്കുന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എനിക്കെതിരായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കള്ളങ്ങള്‍ക്ക് കാലുകളില്ല. എന്നാല്‍ അതിലെ വിഷത്തിന് ഒരാളെ തളര്‍ത്താനാകും. ഇപ്പോള്‍ എനിക്ക് നേരെ നടക്കുന്നത് അതാണ് – അക്ബര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢ അജണ്ടയുണ്ട്. ഈ വ്യാജ ആരോപണങ്ങള്‍ തന്റെ പ്രതിച്ഛായയ്ക്ക് പരിഹരിക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബര്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top