Kerala

പരിഗണന ഇല്ല; സി.കെ ജാനു എന്‍ഡിഎ വിട്ടു

കല്‍പ്പറ്റ: സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. രണ്ട് വര്‍ഷം നീണ്ട സഖ്യത്തിനൊടുവിലാണ് ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎയുമായി അകലുന്നത്. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു ജാനു പ്രഖ്യാപനം നടത്തിയത്.

മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അതേസമയം ആരുമായും രാഷ്ട്രീയ ചര്‍ച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹമെന്നും സികെ ജാനു പ്രതികരിച്ചു.

എന്‍ഡിഎ വീണ്ടും ചര്‍ച്ച നടത്താന്‍ വന്നാല്‍ സംസാരിക്കും, തത്കാലത്തേക്കാണ് മുന്നണി വിടുന്നത്. എല്‍ഡിഎഫും യുഡിഎഫും ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചര്‍ച്ചയെന്നത് ഒരു ജനാധിപത്യമര്യാദയാണെന്നും ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നും ജാനു പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിധിയെ അംഗീകരിക്കണം. എതിര്‍പ്പുളളവര്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സി.കെ ജാനു വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top