ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച തിത്ലി ഒഡീഷാ- ആന്ധ്രാപ്രദേശ് തീരത്തെത്തും. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് , ഒഡീഷ , പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഒഡിഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു തയ്യാറായിരിക്കാന്‍ എല്ലാ ജില്ലാ അധികൃതര്‍ക്കും ഒഡീഷാ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയിലെ നാലുജില്ലകളിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.