കൊല്ലം: മീ ടു ക്യംപെയിന് വെളിപ്പെടുത്തലിനെ തുടര്‍ന്ന് കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ഓഫീസിലേയ്ക്ക് ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. മലയാളി കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. 19 വര്‍ഷം മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണ സമയത്ത് മുകേഷില്‍ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് ടെസ് ഇന്നലെ തുറന്നടിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം അര മണിക്കൂര്‍ സ്തംഭിപ്പിച്ച് വഴിയില്‍ കുത്തിയിരിക്കുകയും മുകേഷിന്റെ കോലം കത്തിക്കുകയും ചെയ്തു. മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മുകേഷിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നു. എംഎല്‍എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും പരിസരത്തുണ്ടായിരുന്ന മുകേഷിന്റെ ചിത്രം പതിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ വലിച്ചു കീറുകയും ചെയ്തു. എന്നാല്‍ മുകേഷ് ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്.