ന്യൂഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഫ്രാന്‍സിസ് മാര്‍പാപ്പ സൂക്ഷ്മായി നിരീക്ഷിച്ചുവരികയാണെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ).
ബിഷപിന്റെ അറസ്റ്റിനുശേഷമുളള സംഭവവികാസങ്ങള്‍ കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു. പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്ന് വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെ അറിയിച്ചു.
വത്തിക്കാനില്‍ നടക്കുന്ന സിനഡിനിടെയാണു മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, സിബിസിഐ അധ്യക്ഷന്‍ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന് അടക്കം മൂന്ന് കര്ദിനാള്മാരുമായിട്ടാണ് ചര്‍ച്ച നടത്തിയത്.
ഇന്ത്യന്‍ നിയമസംവിധാനങ്ങളിലുളള വിശ്വാസം വത്തിക്കാനെ അറിയിച്ചെന്നും സത്യം പൂര്‍ണമായി പുറത്തുവരുമെന്നു കരുതുന്നതായി വത്തിക്കാനെ അറിയിച്ചെന്നും സിബിസിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.