Kerala

ശബരിമല വിഷയത്തില്‍ ഹിന്ദു എന്ന പേരില്‍ സമരത്തിനിറങ്ങരുത്; പ്രതിഷേധങ്ങള്‍ക്ക് വളംവച്ചത് ദേവസ്വം പ്രസിഡന്റ്; വെളളാപ്പളളി നടേശന്‍

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധ സമരങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. കാര്യങ്ങള്‍ ഈ നിലയില്‍ കൊണ്ടെത്തിച്ചത് ദേവസ്വം പ്രസിഡന്റ് പത്മകുമാറാണെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.

ദേവസ്വം പ്രസിഡന്റിന് നിലപാടുമില്ല, നിലവാരവുമില്ല. അദ്ദേഹത്തിന് ആ കസേരയിലിരിക്കാന്‍ അര്‍ഹതയില്ല. തമ്പുരാക്കന്മാര്‍ പറയുന്നത് അടിയാന്മാര്‍ കേള്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. ഹിന്ദു എന്ന പേരില്‍ സമരത്തിനിറങ്ങുന്നത് ശരിയല്ല. ആചാരങ്ങള്‍ അനുഷ്ഠിക്കണം, നിയമങ്ങള്‍ അനുസരിക്കണം. ആ വിധിയെ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി, കര്‍മം കൊണ്ട് മറികടക്കണം. തെരുവിലിറങ്ങി അക്രമം കാണിക്കരുത്. രാജ്യത്തെ ഭ്രാന്താലയമായി മാറ്റരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം പന്തളം രാജകുടുംബം മുഖ്യമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിച്ചത് തെറ്റാണ്. രാജ്യത്ത് ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുത്. മുഖ്യമന്ത്രി കാര്യങ്ങള്‍ നന്നായി വിശദീകരിച്ചിട്ടുണ്ട്. ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും നിലപാടില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top