Kerala

സാക്ഷികള്‍ സ്വാധീനിക്കപ്പെടാം; കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഘപ്പെടുത്താന്‍ പൊലീസ് നീക്കം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേപ്പെടുത്താന്‍ പൊലീസ് നീക്കം. സാക്ഷികള്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പരാതിക്കാരിയോടൊപ്പം നില്‍ക്കുന്ന അഞ്ച് കന്യാസ്ത്രീകളുടേയും പ്രധാന സാക്ഷികളുടെയും രഹസ്യമൊഴി രേഖപ്പെടുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.

ഇത് സംബന്ധിച്ച അപേക്ഷ കോട്ടയം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ പരാതിക്കാരിയുടെ ഇടവക വികാരി ദിവസങ്ങള്‍ക്കു മുന്‍പു നിലപാട് മാറ്റിയിരുന്നു. ബിഷപ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കന്യാസ്ത്രീ പറഞ്ഞിരുന്നുവെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് ഈ വൈദികനാണ്. തെളിവുകളുണ്ടെന്നും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിഷപിന്റെ അനുയായികള്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നുവെന്നും വൈദികന്‍ നല്‍കിയ മൊഴിയിലുണ്ട്.

എന്നാല്‍ ഒരാഴ്ച മുന്‍പ് വൈദികന്‍ കന്യാസ്ത്രിക്കെതിരെ തിരിഞ്ഞു. ഇത് ഒരു സൂചനയായി പൊലീസ് കാണുന്നു. കേസില്‍ മൊഴി നല്‍കിയവരുടെയെല്ലാം വെളിപ്പെടുത്തല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കോടതി ഇതു തെളിവായി സ്വീകരിക്കാനിടയില്ലാത്ത സാഹചര്യത്തിലാണ് പ്രധാനപ്പെട്ട സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസ് നീക്കം.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ നൂറിലേറെ പേരുടെ മൊഴിയെടുത്തു. ഇതില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍പേരുടെ മൊഴി അന്വേഷണ സംഘം ശേഖരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top