Kerala

ബിഷപ് നിരപരാധി; അഞ്ചുപേര്‍ കളളം പറഞ്ഞാല്‍ സത്യമാകില്ലെന്ന് സന്യാസിനിസഭ

ന്യൂഡല്‍ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളുടെ സംഘം. അന്വേഷണസംഘം പക്ഷപാതപരമായി പെരുമാറുന്നതായി ആക്ഷേപമുയര്‍ത്തിയ സന്യാസിനിസഭ ബിഷപ്പ് നിരപരാധിയാണെന്ന് വാദിച്ചു.

കന്യാസ്ത്രീകള്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കി. അഞ്ചുപേര്‍ കളളം പറഞ്ഞതുകൊണ്ട് സത്യം ഇല്ലാതാകില്ലെന്നും സന്യാസിനിസഭാ പ്രതിനിധികള്‍ പ്രതികരിച്ചു.

അതേസമയം, ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ രണ്ട് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയരുന്നുണ്ട്.

എന്നാല്‍ പ്രധാനകേസില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് വൈക്കം ഡിവൈഎസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതെന്നാണ് വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top