Kerala

മൊബൈല്‍ ഫോണിനെ ചൊല്ലി തര്‍ക്കം; പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഫോണിനെ ചൊല്ലി സഹോദരിയുമാണ്ടായ തര്‍ക്കത്തിനെത്തുടര്‍ന്ന് പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹി ദ്വാരകയിലെ ബിന്ദാപ്പൂര്‍ സ്വദേശി ഗുല്‍ഷനാണ് ജീവനൊടുക്കിയത്. ഞായറാഴ്ച വെളുപ്പിന് 6.18ന് നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി മൊബൈലിനെ ചൊല്ലി സഹോദരിയുമായി വഴക്കിട്ട ഗുല്‍ഷന്‍ ഫോണെടുത്ത് നിലത്തെറിഞ്ഞ് തകര്‍ത്ത ശേഷം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലേക്ക് തിരികെ എത്തിയ ഗുല്‍ഷനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് വീട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മനംനൊന്ത് ഗുല്‍ഷന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top