Business

നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക്

വാരാദ്യ ദിനമായ തിങ്കളാഴ്ച്ച നഷ്ടത്തോടെയാണ് ഓഹരിവിപണി വ്യാപാരം ആരംഭിച്ചതെങ്കിലും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് 97 പോയിന്റ് നേട്ടത്തോടെ 34,474 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 31 പോയിന്റ് വര്‍ദ്ധിച്ച്, 10,348 ലാണ് ക്ലോസ് ചെയതത്.

മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷമാണ് വിപണി ഇന്ന് കരകയറിയത്. കഴിഞ്ഞ നാല് ദിവസമായി 9300 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. അമേരിക്കയില്‍ പലിശ നിരക്ക് ഉയരുന്നതാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ നമ്മുടെ ഓഹരിവിപണിയില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനു പുറമെ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി വര്‍ദ്ധിക്കുന്നതും കറന്റ് അക്കൗണ്ട് കമ്മി പെരുകുന്നതും നിക്ഷേപകരെ അലട്ടുന്നുണ്ട്.

കഴിഞ്ഞ കുറേ ദിവസങ്ങളായുളള തകര്‍ച്ചയില്‍ പ്രമുഖ ബ്ലുചിപ്പ് കമ്പനികളുടെയെല്ലാം വിപണി മൂല്യം കുത്തനെ ഇടിഞ്ഞു. അതോടൊപ്പം പ്രൊമോട്ടര്‍മാരുടെ ഓഹരി മൂല്യത്തിലും ഇടിവുണ്ടായി.

എനര്‍ജി, ബാങ്കിംഗ്, ഓട്ടോ സ്‌റ്റോക്കുകളാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടി, മെറ്റല്‍ ഓഹരികള്‍ക്ക് മങ്ങലേറ്റു. ഹിന്ദുസ്ഥാന്‍ പെട്രോളിയം, യെസ് ബാങ്ക്, ഇന്ത്യന്‍ ഓയില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്പ് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top