പൊതുമേഖലാ ബാങ്കുകളെ വായ്പാ തട്ടിപ്പിന് വിധേയമാക്കി 14000 കോടി രൂപ തട്ടിച്ച നീരവ് മോദി കാനഡക്കാരന്റെ പ്രണയവും തകര്‍ത്തു.
നീരവ് മോദിയില്‍ നിന്ന് വിശ്വാസപൂര്‍വം വാങ്ങിയ വജ്ര മോതിരം വ്യാജമായതിനാല്‍ പോള്‍ അല്‍ഫോണ്‍സായുടെ കാമുകി വിവാഹത്തില്‍ നിന്ന് പിന്മാറി.
നീരവ് മോദിയില്‍ നിന്ന് 1.4 കോടി രൂപ മുടക്കി വാങ്ങിയ രണ്ട് വജ്രമോതിരവും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അല്‍ഫോണ്‍സായുടെ കാമുകി ബൈ ബൈ പറഞ്ഞത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും നീരവാണ് തട്ടിപ്പ് കാണിച്ചതെന്ന്
കാമുകിയോട് അല്‍ഫോണ്‍സ് ആണയിട്ട് പറഞ്ഞിട്ടും അവര്‍ ചെവികൊണ്ടില്ല.
ഹോംഗോങ്ങിലെ അക്കൗണ്ട് മുഖേനയാണ് രണ്ട് വജ്ര മോതിരങ്ങളും വാങ്ങിയത്. എന്തായാലും കാമുകി പോയെങ്കിലും കാലി ഫോര്‍ണിയയിലെ കോടതിയില്‍ നീരവിനെതിരെ അല്‍ഫോണ്‍സോ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. നീരവില്‍ നിന്ന് വജ്രാഭരണങ്ങള്‍ വാങ്ങി, കാമുകിമാര്‍ക്ക് സമ്മാനിച്ച പല റോമിയോമാരും ഇതറിഞ്ഞതോടെ അങ്കലാപ്പിലാണ്.