Film News

സുഖാന്ത്യം : അടൂരിന്റെ പുതിയ ഹ്രസ്വചിത്രം വരുന്നു

തിരുവനന്തപുരം: മലയാളസിനിമയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ സ്ഥാനം നേടിക്കൊടുത്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം വരുന്നു. ഇത്തവണ പതിവ് രീതികളില്‍ നിന്ന് മാറി ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് അടൂര്‍ സംവിധാനം ചെയ്യുന്നത്. ‘സുഖാന്ത്യം’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്.

‘മാസ്റ്റേഴ്‌സ് ഷോട്ട്‌സ്’ എന്ന സീരീസില്‍ കൊല്‍ക്കത്താ ആസ്ഥാനമാക്കിയുള്ള ചലച്ചിത്ര കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിജിറ്റല്‍ റിലീസാണ് ചിത്രം ഇത്തവണ ലക്ഷ്യമിടുന്നത്.

പ്രേക്ഷകര്‍ക്ക് ചിത്രം ഇന്റര്‍നെറ്റിലൂടെ കാണാവുന്നതാണ്. ഹ്രസ്വചിത്രമാണെങ്കിലും മുകേഷ്, പദ്മപ്രിയ, ഇന്ദ്രന്‍സ്, അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഭിനേതാക്കളുടെ നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്.

ഒക്ടോബര്‍ 11ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. അഞ്ചു ദിവസമാണ് ഷൂട്ടിംഗ് ഉദ്ദേശിച്ചിട്ടുള്ളത്. എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. ഇരുപതുമിനിറ്റിനുള്ളില്‍ ചിത്രം ഒതുക്കുകയെന്നതാണ് ഒരു വെല്ലുവിളി.

ദിലീപും കാവ്യാമാധവനും ഒരുമിച്ചഭിനയിച്ച ‘പിന്നെയും’ ആയിരുന്നു അടൂര്‍ ഒടുവില്‍ സംവിധാനം ചെയ്ത കഥാചിത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top