Latest News

റോഹിങ്ക്യകള്‍ തിരുവനന്തപുരത്ത്; കേന്ദ്ര രഹസ്യാന്വേഷണസംഘം അന്വേഷണം തുടങ്ങി

തിരുവനന്തപുരം വിഴിഞ്ഞത്ത് മ്യാന്മറില്‍ നിന്നുളള റോഹിങ്ക്യകളുടെ സാന്നിധ്യം. രണ്ട് കുട്ടികളടക്കം അഞ്ചംഗ കുടുംബമാണ് വിഴിഞ്ഞത് വന്നത്. ഹൈദരാബാദില്‍ നിന്ന് ട്രെയിനിലാണ് ഇവര്‍ വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തൊഴില്‍ തേടി കേരളത്തിലെത്തിയതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. തിരിച്ചറിയല്‍ രേഖകള്‍ ഉള്ളതിനാല്‍ ഇവരെ തിരിച്ചയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ ഡല്‍ഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമായാണ് ആഭ്യന്തര വകുപ്പ് നോക്കിക്കാണുന്നത്. തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റോഹിങ്ക്യകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഉടനടി വിവരം കേന്ദ്രത്തിന് കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുതെന്നും ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താന്‍ ഇടയാക്കുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top