അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ വര്‍ദ്ധിച്ച തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാര്ഡ്ലി ഡേവിഡ് സണ്‍ മോട്ടോര്‍ സൈക്കിളിന് വര്‍ദ്ധിച്ച തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. ഇത് കുറക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
ഇന്ത്യ ഇത്തരത്തില്‍ വര്‍ദ്ധിച്ച തീരുവ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്ക വര്‍ദ്ധിച്ച തീരുവ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി.
ന്യൂഡല്‍ഹി വളരെ ഉയര്‍ന്ന തീരുവയാണ് ഇപ്പോള്‍ ചുമത്തുന്നത് ഇതിന് വലിയ മാറ്റം വേണം ട്രംപ് പറഞ്ഞു. ഇന്ത്യയുമായി പ്രത്യേകിച്ച് നരേന്ദ്രമോദിയുമായുള്ള ബന്ധം വളരെ ശക്തമാണ്. അമേരിക്കയിലെ മുന്‍ഭരണ നേതൃത്വം ഇന്ത്യയുമായി വലിയ ബന്ധങ്ങളൊന്നും പുലര്‍ത്തിയിരുന്നില്ല.