Kerala

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു

ഇന്ത്യയുടെ നാല്‍പ്പത്തഞ്ചാമത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും. അടുത്ത സുപ്രിംകോടതി മുഖ്യന്യായാധിപ സ്ഥാനത്തേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് എത്തും. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിലാണ് ദീപക് മിശ്രയുടെ പടിയിറക്കം എന്നതും ശ്രദ്ധേയം. എന്നാല്‍ വിവാദ സംഭങ്ങളെപ്പറ്റി പരാമര്‍ശിക്കാതെയായിരുന്നു ജസ്റ്റിസ് ദീപക് മിശ്രയുടെ സുപ്രിം കോടതിയിലെ അവസാനദിനം.

എത്ര കാലം കഴിഞ്ഞാലും സുപ്രീംകോടതി എന്നും സുപ്രീം തന്നെയായിരിക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. സംവാദങ്ങളില്‍ പരാജയപ്പെടുന്നവരുടെ ആയുധമാണ് വിവാദങ്ങളെന്നും ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ജസ്റ്റിസ് ദീപക് മിശ്രയുടെ വിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അഭിപ്രായപ്പെട്ടു.

ഹര്‍ത്താലിനിടെയുളള അതിക്രമങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതു തടയാനുളള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചത്. ഇതിനിടെ ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ട്വീറ്റ് ചെയ്ത കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ശബരിമല വിഷയത്തിലടക്കം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടത്തിയ വിധി പ്രസ്താവനകള്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top