Kerala

മഹാരാജന്‍ 10 ദിവസം പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോടികളുടെ പലിശ ഇടപാട് കേസില്‍ പിടിയിലായ മഹാരാജ മഹാദേവനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിന് 10 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മഹാരാജന് ഒരു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11ന് തോപ്പുംപടി കോടതിയില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കോടതിയുടെ നിര്‍ദേശപ്രകാരം ഇന്നലെ ഹാജരായ മഹാരാജനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

എന്നാല്‍ മഹാരാജനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷവും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. കൂടുതല്‍ വാദം പിന്നീട് കേള്‍ക്കാമെന്ന കോടതി നിലപാടില്‍ പ്രോസിക്യൂഷന്‍ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ നിര്‍ത്തി വെച്ച് ചേംബറില്‍ നിന്നും ഇറങ്ങിപോയി.

കൊളളപ്പലിശക്കാരന്‍ മഹാരാജനെ അതിസാഹസികമായി തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മഹാരാജയുടെ ഉന്നതതല ബന്ധങ്ങളെപ്പറ്റി കൊച്ചി പൊലീസ് അന്വേഷിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും വ്യവസായികളുടെയും ബിനാമിയാണു മഹാരാജന്‍ എന്ന സംശയത്തെ തുടര്‍ന്ന് ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ശതകോടികളുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന മഹാരാജന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ വ്യവസായ മേഖലകളിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

കൊച്ചി പള്ളുരുത്തിയിലെ ആഡംബര റിസോര്‍ട്ട് കേന്ദ്രമാക്കിയായിരുന്നു മഹാരാജന്‍ കേരളത്തിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതെന്ന് കണ്ടെത്തി. മഹാരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഈ റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന മഹാരാജന്റെ അടുത്ത സഹായികള്‍ ഇവിടമുപേക്ഷിച്ചു രക്ഷപ്പെട്ടു. അതേസമയം, മഹാരാജന്റെ മൂന്ന് സഹായികളെ പൊലീസ് ഇവിടെനിന്നു കസ്റ്റഡിയിലെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top