Latest News

ഓണ്‍ലൈന്‍ തട്ടിപ്പ്; മുന്‍ ചീഫ് ജസ്റ്റിസിന് ഒരു ലക്ഷം രൂപ നഷ്ടമായി

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജസ്റ്റിസ് ബി.പി.സിങിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്.മേയ് 19-ന് രാത്രി ബി.പി.സിങിന്റെ മെയില്‍ ഐഡിയില്‍ നിന്ന് ജസ്റ്റിസ് ലോധക്ക് ഒരു സന്ദേശം ലഭിച്ചു. ബന്ധുവിന്റെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

പണം നല്‍കേണ്ട അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. ഉടന്‍ തന്നെ ലോധ രണ്ടു തവണയായി ഒരു ലക്ഷം രൂപ ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഇതിനു മുമ്പും ബി.പി.സിങുമായി ഇതേ ഇ-മെയില്‍ വിലാസത്തിലൂടെ ആശയവിനിമയം നടത്തിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന് സംശയമൊന്നും തോന്നിയിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top