ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമപരിധിയിലെന്ന് സുപ്രീംകോടതി.ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ശരിവെച്ചു.വിധിയില്‍ രണ്ട് ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ വിധിയെ മൂന്ന് ജഡ്ജിമാര്‍ അനുകൂലിച്ചു.
പൊതുതാല്പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് തീരുമാനം.