Breaking News

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വിഷമമുണ്ടെന്ന് കെ പി ശശികല

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും എന്നാല്‍ വിധി ഇങ്ങനെയായിപ്പോയതില്‍ വിഷമമുണ്ടെന്നും ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല. ആചാരം തീരുമാനിക്കാന്‍ പോലും ഒരു സമൂഹത്തിനു ത്രാണിയില്ല എന്ന് വരുത്തിത്തീര്‍ക്കും വിധമാണ് സുപ്രീം കോടതിയുടെ വിധി.

ഹൈന്ദവ സംഘടനകളെയും ഭക്തജന സംഘടനകളെയും വിശ്വാസത്തിലെടുത്ത് സമവായത്തില്‍ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമം നടക്കണമായിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാം. എന്നാല്‍ വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കേണ്ട അവകാശം ഭക്തര്‍ക്കല്ലേ. നിയമപരമായി ശരിയാകുന്ന കാര്യങ്ങള്‍ ജീവിതവുമായി ബന്ധിപ്പിക്കുമ്പോള്‍ ഒരുമിച്ചു പോകില്ലെന്നും ശശികല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top